മൂടൽ മഞ്ഞു മൂലം കാഴ്ച്ച തടസ്സപ്പെടാൻ സാധ്യത – കാലാവസ്ഥാ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്

GCC News

ശനിയാഴ്ച്ച രാവിലെ അബുദാബിയിൽ പലയിടങ്ങളിലും സാമാന്യം കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. തണുത്ത് മൂടിക്കെട്ടിയ അന്തരീക്ഷവും കാഴ്ച്ച മറയുന്ന തരത്തിൽ ഉള്ള മൂടൽ മഞ്ഞും റോഡിൽ ജാഗ്രത പാലിക്കാനുള്ള സൂചകങ്ങളാണെന്ന് കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു.

https://www.instagram.com/p/B8kaFSGgvgJ/?utm_source=ig_web_copy_link

അബുദാബിയുടെ തീരദേശമേഖലകളിലും മാറ്റ് പലയിടങ്ങളിലും മൂടൽ മഞ്ഞു സംബന്ധിച്ചുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്ന് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മൂടികെട്ടിയതോ ആയ കാലാവസ്ഥയായിരിക്കും. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോതിൽ ഗണ്യമായ വർദ്ധനവുണ്ടാവാനും തന്മൂലം അടുത്ത ദിനങ്ങളിലും രാവിലെ മൂടൽ മഞ്ഞിനു സാധ്യത ഉണ്ട്.

തണുപ്പ് കാലത്തിൽ നിന്നുള്ള മാറ്റം സൂചിപ്പിച്ചുകൊണ്ട് അടുത്ത ഏതാനം ദിവസങ്ങളിൽ യു എ ഇയിലെ അന്തരീക്ഷ താപനില ഉയരാൻ സാധ്യതയുള്ളതായി കഴിഞ്ഞ ദിവസം കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചിരുന്നു.