നോർക്ക റൂട്ട്‌സ് – സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ 25ന് പത്തനംതിട്ടയിൽ

Notifications

നോർക്ക റൂട്ട്‌സ് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ 25ന് പത്തനംതിട്ട കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

എം.ഇ.എ അറ്റസ്റ്റേഷൻ, അപ്പോസ്‌റ്റൈൽ (ഹേഗ് കൺവെൻഷൻ ഉടമ്പടിയുടെ ഭാഗമായി 118 രാജ്യങ്ങളിലേക്കുളള അറ്റസ്റ്റേഷൻ), യുഎ.ഇ, കുവൈറ്റ്, ഖത്തർ, ബഹറൈൻ തുടങ്ങിയ എംബസ്സി അറ്റസ്റ്റേഷനുകൾക്കായി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാം. കുവൈറ്റ് വിസാ സ്റ്റാംമ്പിങ്ങിനുളള രേഖകളും സ്വീകരിക്കും.  

സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിനും മറ്റു സേവനങ്ങൾക്കും www.norkaroots.org യിൽ മുൻകൂർ പേര് രജിസ്റ്റർ ചെയ്യണം. സേവനം ലഭിക്കുന്നതിന് രാവിലെ 10നും 12നുമിടയിൽ എത്തണം.

നോർക്ക റൂട്ട്സ് തിരുവനന്തപുരം സെന്ററിൽ അന്നേ ദിവസം സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടായിരിക്കില്ല.

ഫോൺ: 0471-2770561.