വാഹനമോടിക്കുമ്പോൾ സംഗീതം മിതമായ ശബ്ദത്തിൽ മതി

GCC News

വാഹനങ്ങളിൽ ഇനി കാതടപ്പിക്കുന്ന ശബ്ദത്തതിൽ പാട്ടുവെച്ചാൽ അബുദാബി പോലീസിന്റെ പിടി വീഴും. മറ്റുള്ളവർക് ശല്യമുണ്ടാക്കുന്ന രീതിയിൽ അമിതമായ ഉച്ചത്തിൽ വാഹനങ്ങളിലെ സംഗീത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത് 400 ദിർഹം ഫൈനും 4 ബ്ലാക്ക് പോയിന്റുകളും കിട്ടാവുന്ന നിയമ ലംഘനമാണെന്ന് അബുദാബി പോലീസ് അറിയിച്ചു.

രാത്രി സമയങ്ങളിൽ വാഹനങ്ങളിൽ നിന്നുള്ള ഇത്തരത്തിലുള്ള അമിതമായ ഉച്ചത്തിലുള്ള സംഗീതത്തിനെതിരെ പരാതികൾ ഉയർന്നിരുന്നു. പൊതുജനങ്ങൾക്ക് സമാധാനമായ അന്തരീക്ഷം ഉറപ്പുവരുത്തന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇത്റരം നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പോലീസ് ഹോട്ട് ലൈനിൽ വിവരം അറിയിക്കാം.