വിസ്മയോത്സവം 2019 ഡിസംബർ 13ന് ദുബായിൽ

വിസ്മയോത്സവം 2019 ഡിസംബർ 13ന് ദുബായിൽ

GCC News

പ്രവാസികൾക്കായി ‘മ്മടെ തൃശൂർ യു.എ.ഇ’ കൂട്ടായ്മ ഒരു സാംസ്‌കാരികോത്സവം ഒരുക്കുന്നു. ദുബായ് ബോളിവുഡ് പാർക്‌സുമായി ചേർന്ന് വിസ്മയോത്സവം 2019 എന്ന പേരിൽ ഡിസംബർ 13നാണ് ഈ സാംസ്കാരിക മേള.

ഡിസംബർ 13, വെള്ളിയാഴ്ച്ച രാവിലെ 10 മുതൽ രാത്രി വരെ നീളുന്ന ഈ വിസ്മയത്തിന്റെ പൂരത്തിൽ തൃശ്ശൂരിന്റെ സ്വന്തം പുലിക്കളിയും, തെയ്യം, തിറ, കാവടിയാട്ടം മുതലായ കലാരൂപങ്ങളും അണിനിരക്കും. ഈ ഉത്സവത്തിന് മേളക്കൊഴുപ്പേകാൻ മേളകലയുടെ ആചാര്യൻ മട്ടന്നൂർ ശങ്കരൻകുട്ടിയും മക്കൾ ശ്രീരാഗ്, ശ്രീരാജ് എന്നിവരും ചേർന്നൊരുക്കുന്ന ട്രിപ്പിൾ തായമ്പക, സ്റ്റീഫൻ ദേവസിയുടെ മാന്ത്രിക സംഗീതം എന്നിവയും ഉണ്ടായിരിക്കുന്നതാണ്.