യു എ ഇ: വിദേശത്ത് നിന്ന് വാക്സിനെടുത്ത യാത്രികർക്ക് ICA രജിസ്‌ട്രേഷനു അനുമതി നൽകാൻ തീരുമാനം

GCC News

വിദേശത്ത് നിന്ന് COVID-19 വാക്സിൻ സ്വീകരിച്ചവരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിന് അംഗീകാരം നൽകുന്നതിനും, ഇത്തരം യാത്രികർക്ക് ICA രജിസ്‌ട്രേഷനു അനുമതി നൽകാനും യു എ ഇ തീരുമാനിച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. യു എ ഇ അംഗീകാരം നൽകിയിട്ടുള്ള COVID-19 വാക്സിനുകൾ വിദേശത്ത് നിന്ന് സ്വീകരിച്ചിട്ടുള്ള യാത്രികർക്ക് തങ്ങളുടെ യു എ ഇയിലേക്കുള്ള യാത്രകൾ സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടാണ് ഈ തീരുമാനം.

ഓഗസ്റ്റ് 10-ന് വൈകീട്ട് നടന്ന NCEMA പത്രസമ്മേളനത്തിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ഖമീസ് അൽ കാബിയാണ് ഇക്കാര്യം അറിയിച്ചത്. ഈ തീരുമാന പ്രകാരം, ഇത്തരം യാത്രികർക്ക് 2021 ഓഗസ്റ്റ് 15 മുതൽ ICA സംവിധാനങ്ങളിൽ തങ്ങളുടെ വാക്സിനേഷൻ സംബന്ധമായ രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.

യു എ ഇ ഔദ്യോഗികമായി അംഗീകാരം നൽകിയിട്ടുള്ള വാക്സിനുകൾ എടുത്തവർക്ക് മാത്രമാണ് ഈ രജിസ്‌ട്രേഷൻ അനുവദിക്കുന്നത്. ഇവരുടെ വാക്സിനേഷൻ സ്റ്റാറ്റസ് ‘Al Hosn’ ആപ്പിൽ രേഖപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ICA സ്മാർട്ട് ആപ്പിലൂടെയോ, https://smartservices.ica.gov.ae/ എന്ന വിലാസത്തിലൂടെയോ ഇത്തരം യാത്രികർക്ക് തങ്ങളുടെ പാസ്സ്‌പോർട്ട് നമ്പർ, യു എ ഇയിലെ അഡ്രസ് തുടങ്ങിയ വിവരങ്ങൾ, വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ നൽകിക്കൊണ്ട് ഈ രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. യു എ ഇ അംഗീകരിച്ചിട്ടുള്ള വാക്സിനുകൾ ഉപയോഗിച്ച് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് യു എ ഇയിൽ അനുവദിക്കുന്ന ഇളവുകൾ ലഭിക്കുന്നതിനായി ഇത്തരം യാത്രികർക്ക് ഈ വാക്സിനേഷൻ സർട്ടിഫിക്കറ്റ് രജിസ്ട്രേഷനിലൂടെ സാധിക്കുന്നതാണ്.