ഒമാൻ: നോർത്ത് അൽ ബത്തീനയിലെ പ്രവാസികൾക്ക് COVID-19 ബൂസ്റ്റർ കുത്തിവെപ്പ് നൽകുന്നത് സംബന്ധിച്ച അറിയിപ്പ്

GCC News

നോർത്ത് അൽ ബത്തീന ഗവർണറേറ്റിലെ പ്രവാസികൾക്ക് 2022 ജനുവരി 9 മുതൽ COVID-19 ബൂസ്റ്റർ കുത്തിവെപ്പുകൾ ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നോർത്ത് അൽ ബത്തീന ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസാണ് 2022 ജനുവരി 5-ന് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

https://twitter.com/dghs_nb/status/1478619585708535808

ഗവർണറേറ്റിലെ പ്രവാസികൾക്ക് 2022 ജനുവരി 9, ഞായറാഴ്ച്ച മുതൽ 2022 ജനുവരി 13, വ്യാഴാഴ്ച്ച വരെ COVID-19 ബൂസ്റ്റർ കുത്തിവെപ്പുകൾ ലഭ്യമാക്കുമെന്നാണ് നോർത്ത് അൽ ബത്തീന ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചിരിക്കുന്നത്. COVID-19 വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസം പൂർത്തിയാക്കിയ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് മൂന്നാം ഡോസ് കുത്തിവെപ്പുകൾ ഈ കാലയളവിൽ നൽകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

സോഹാറിലെ റീഹാബിലിറ്റേഷൻ കേന്ദ്രത്തിൽ നിന്നാണ് ഈ ദിവസങ്ങളിൽ പ്രവാസികൾക്ക് വാക്സിൻ നൽകുന്നത്. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1.30 വരെ ഈ കേന്ദ്രത്തിൽ നിന്ന് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാവുന്നതാണ്. പ്രവാസികൾ തങ്ങളുടെ റസിഡൻസ് കാർഡ് അല്ലെങ്കിൽ പാസ്സ്‌പോർട്ട് ഇവയിലൊന്നിന്റെ കോപ്പി, മൊബൈൽ ഫോൺ നമ്പർ എന്നിവ വാക്സിനേഷൻ കേന്ദ്രത്തിൽ നൽകേണ്ടതാണ്.