കിംഗ് ഫഹദ് കോസ്വേയിലൂടെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നവർക്ക് ബാധകമാകുന്ന പ്രവേശന നിബന്ധനകൾ സംബന്ധിച്ച് കിംഗ് ഫഹദ് കോസ്വേ അതോറിറ്റി അറിയിപ്പ് നൽകി. ഈ അറിയിപ്പ് പ്രകാരം, കിംഗ് ഫഹദ് കോസ്വേയിലൂടെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നവർക്ക് COVID-19 മഹാമാരിയുമായി ബന്ധപ്പെട്ട ഇൻസ്റ്റിട്യൂഷണൽ, ഹോം ക്വാറന്റീൻ വ്യവസ്ഥകൾ ഒഴിവാക്കിയതായി അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
ഈ അറിയിപ്പ് പ്രകാരം, കിംഗ് ഫഹദ് കോസ്വേയിലൂടെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നവർക്ക് ബാധകമാകുന്ന പ്രവേശന നിബന്ധനകൾ താഴെ പറയുന്നു:
- യാത്രികർക്ക് ഏർപ്പെടുത്തിയിരുന്ന ഇൻസ്റ്റിട്യൂഷണൽ, ഹോം ക്വാറന്റീൻ എന്നിവ ഒഴിവാക്കിയിട്ടുണ്ട്.
- കിംഗ് ഫഹദ് കോസ്വേയിലൂടെ സൗദി അറേബ്യയിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് COVID-19 വാക്സിന്റെ മൂന്നാം ഡോസ് (ബൂസ്റ്റർ) കുത്തിവെപ്പ് നിർബന്ധമാണ്.
- രണ്ടാം ഡോസ് സ്വീകരിച്ചവർക്ക് മൂന്ന് മാസത്തേക്ക് വരെ യാത്രകളിൽ ഇളവ് അനുവദിക്കുന്നതാണ്.
- കിംഗ് ഫഹദ് കോസ്വേയിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് PCR നെഗറ്റീവ് അല്ലെങ്കിൽ റാപിഡ് ആന്റിജൻ ടെസ്റ്റ് ഫലം ആവശ്യമില്ല.
- കിംഗ് ഫഹദ് കോസ്വേയിലൂടെ രാജ്യത്തേക്ക് വിസിറ്റ് വിസകളിൽ പ്രവേശിക്കുന്നവർക്ക് COVID-19 ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന (സൗദിയിൽ തുടരുന്ന കാലയളവിലേക്ക്) ഇൻഷുറൻസ് നിർബന്ധമാണ്.
രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ 2022 മാർച്ച് 5-ന് സൗദി ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു.