ദുബായ്: ഷെയേർഡ് ഇലക്ട്രിക് സ്കൂട്ടറുകൾ ഒരു ദശലക്ഷം ട്രിപ്പുകൾ പൂർത്തിയാക്കിയതായി RTA

UAE

എമിറേറ്റിലെ ഷെയേർഡ് ഇലക്ട്രിക് സ്കൂട്ടറുകൾ 2022-ൽ ഒരു ദശലക്ഷം ട്രിപ്പുകൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2021-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ പൊതു ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ ഉപയോഗം ഇരട്ടിയായതായി RTA ചൂണ്ടിക്കാട്ടി.

2021-ൽ ഷെയേർഡ് ഇലക്ട്രിക് സ്കൂട്ടറുകൾ അഞ്ച് ലക്ഷം ട്രിപ്പുകളാണ് നടത്തിയത്. ഇവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ഗുരുതര അപകടങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും RTA കൂട്ടിച്ചേർത്തു.

ഇ-സ്‌കൂട്ടർ വാടകയ്‌ക്ക് നൽകുന്ന സംവിധാനം ഏറെ ജനപ്രിയമായി മാറിയതായി RTA വ്യക്തമാക്കി. 2022-ൽ 557,000 റൈഡർമാരാണ് ഈ സേവനം ഉപയോഗിച്ചത്.

2023-ന്റെ ആദ്യ പാദത്തിൽ 11 പുതിയ റെസിഡൻഷ്യൽ ഏരിയകളിൽ ഇ-സ്‌കൂട്ടറുകൾ പ്രവർത്തിപ്പിക്കാനുള്ള അനുമതി RTA നൽകിയിരുന്നു. ഇതോടെ ഇ-സ്‌കൂട്ടർ യാത്രക്കാർക്കായി സമർപ്പിച്ചിരിക്കുന്ന ട്രാക്കുകളുടെ മൊത്തം ദൈർഘ്യം 185ൽ നിന്ന് 390 ആയിട്ടുണ്ട്.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ-​സ്കൂ​ട്ട​റിന് അനുവദിച്ചിട്ടുള്ള പ​ര​മാ​വ​ധി വേ​ഗ​ത​യിലും മാറ്റങ്ങളുണ്ട്. അ​പ​ക​ടം കു​റ​ക്കു​ന്ന​തി​നായി ​RTA വി​വി​ധ മേഖല​ക​ളി​ൽ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തിയിരുന്നു. ഇ-സ്‌കൂട്ടർ യാത്രികർ അവർക്ക് അനുവദനീയമായ റോഡുകളിലൂടെ മാത്രം സഞ്ചരിക്കണമെന്നും, സുരക്ഷാ ഹെൽമറ്റും ജാക്കറ്റും ധരിക്കണമെന്നും, രാത്രിയിൽ വാഹനമോടിക്കുമ്പോൾ സ്കൂട്ടറിൽ മുന്നിലും പിന്നിലും ലൈറ്റുകൾ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും RTA ആഹ്വാനം ചെയ്തു.

WAM