ഹിജ്റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2023 ജൂലൈ 19, ബുധനാഴ്ച, 2023 ജൂലൈ 20, വ്യാഴാഴ്ച എന്നീ ദിനങ്ങളിൽ കുവൈറ്റിൽ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. 2023 ജൂലൈ 10-നാണ് കുവൈറ്റ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
ഇതോടെ കുവൈറ്റിലെ മന്ത്രാലയങ്ങൾ, സർക്കാർ ഓഫീസുകൾ, സർക്കാർ വകുപ്പുകൾ മുതലായവ 2023 ജൂലൈ 19, 20 തീയതികളിൽ പ്രവർത്തിക്കുന്നതല്ല. 2023 ജൂലൈ 21, 22 തീയതികൾ വാരാന്ത്യ അവധിയായതിനാൽ ഇത്തവണ സർക്കാർ മേഖലയിൽ ഹിജ്റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് നാല് ദിവസം തുടർച്ചയായി അവധിയായിരിക്കും.
ഹിജ്റ പുതുവർഷ അവധിയ്ക്ക് ശേഷം സർക്കാർ മേഖലയിലെ പ്രവർത്തനങ്ങൾ 2023 ജൂലൈ 23, ഞായറാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.