ദുബായ് മാരത്തോൺ 2025: ജനുവരി 12-ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

GCC News

ദുബായ് മാരത്തോൺ 2025 മത്സരവുമായി ബന്ധപ്പെട്ട്, ജനുവരി 12, ഞായറാഴ്ച വിവിധ മേഖലകളിൽ ഘട്ടം ഘട്ടമായുള്ള ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2025 ജനുവരി 10-നാണ് ദുബായ് RTA ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, 2025 ജനുവരി 12-ന് അർദ്ധരാത്രി മുതൽ ഉം സുഖീം സ്ട്രീറ്റിൽ അൽ വാസിൽ സ്ട്രീറ്റ്, ജുമേയറാഹ് സ്ട്രീറ്റ് എന്നിവയ്ക്കിടയിലുള്ള മേഖലയിൽ ഗതാഗതം അനുവദിക്കുന്നതല്ല. തുടർന്ന് റേസ് നടക്കുന്ന റൂട്ടുകളിൽ ട്രാഫിക് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

ജുമേയറാഹ് സ്ട്രീറ്റ്, കിംഗ് സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സൗദ് സ്ട്രീറ്റ് എന്നിവയിൽ വാഹനങ്ങൾക്കുളള പ്രത്യേക ക്രോസിംഗ് പോയിന്റുകൾ ഏർപ്പെടുത്തുന്നതാണ്. ഈ രണ്ട് സ്ട്രീറ്റുകളിലും മാരത്തോൺ മത്സരത്തിൽ പങ്കെടുക്കുന്ന പ്രധാന ഓട്ടക്കാർ കടന്ന് പോയ ശേഷം ഒരു ലെയിൻ ട്രാഫിക്കിനായി തുറന്ന് കൊടുക്കുന്നതാണ്.

ദുബായ് പോലീസുമായി ചേർന്നാണ് ദുബായ് RTA ഇക്കാര്യം നടപ്പിലാക്കുന്നത്.