ദുബായ്: പൊതു മേഖലയിലെ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു

GCC News

എമിറേറ്റിലെ പൊതു മേഖലയിലെ ഈദ് അവധിദിനങ്ങൾ സംബന്ധിച്ച് ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്മെന്റ് (DGHR) അറിയിപ്പ് നൽകി. 2026 മാർച്ച് 12-നാണ് DGHR ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ദുബായിലെ സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്ക് 2026 മാർച്ച് 19 മുതൽ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അവധിയ്ക്ക് ശേഷം പൊതുമേഖലയിലെ പ്രവർത്തനങ്ങൾ 2026 മാർച്ച് 23 മുതൽ പുനരാരംഭിക്കുന്നതാണ്.

യു എ ഇയിലെ പൊതുമേഖലയിൽ 2026 മാർച്ച് 19 മുതൽ മാർച്ച് 22 വരെ ഈദുൽ ഫിത്തർ അവധിയായിരിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

യു എ ഇയിലെ സ്വകാര്യ മേഖലയിൽ 2026 മാർച്ച് 19 മുതൽ മാർച്ച് 21 വരെ ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.