സൗദി അറേബ്യ: മാർച്ച് 23 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്ത് 2026 മാർച്ച് 23, തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് പൊതുജനങ്ങളോട് സൗദി സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു. 2026 മാർച്ച് 17-നാണ് സൗദി സിവിൽ ഡിഫൻസ് ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം മാർച്ച് 18 മുതൽ മാർച്ച് 23 വരെ സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മക്ക, റിയാദ് തുടങ്ങിയ മേഖലകളിൽ ഈ കാലയളവിൽ ശക്തമായ മഴ, വെള്ളപ്പൊക്കം, പൊടിക്കാറ്റ്, ആലിപ്പഴം പൊഴിയൽ എന്നിവയ്ക്ക് സാധ്യതയുണ്ട്.

മദീന, അൽ ബാഹ, അസീർ, ജസാൻ, നജ്‌റാൻ, ഹൈൽ, ഈസ്റ്റേൺ പ്രൊവിൻസ്, ഖാസിം, നോർത്തേൺ ബോർഡേഴ്സ്, അൽ ജൗഫ്, തബൂക് തുടങ്ങിയ പ്രദേശങ്ങളിലും സാമാന്യം ശക്തമായ മഴയ്ക്കും, കാറ്റിനും, പൊടിക്കാറ്റിനും, വെള്ളത്തിന്റെ കുത്തൊഴുക്കിനും സാധ്യതയുണ്ട്.

സുരക്ഷിതമായ ഇടങ്ങളിൽ തുടരാനും, പെട്ടന്നുള്ള വെള്ളപ്പൊക്കം, വെള്ളത്തിന്റെ കുത്തൊഴുക്ക് എന്നിവയ്ക്ക് സാധ്യതയുള്ള താഴ്വരകൾ ഒഴിവാക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. താഴ്വരകളിലെ അരുവികൾ, ജലാശയങ്ങൾ എന്നിവയിൽ നീന്താനിറങ്ങരുതെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.