നിലവിലെ സാഹചര്യങ്ങൾ തുടരുകയാണെങ്കിൽ ഈദുൽ ഫിത്തർ അവധിക്ക് ശേഷം രാജ്യത്തെ വിദ്യാലയങ്ങളിൽ വിദൂര പഠനം പുനരാരംഭിക്കുമെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2026 മാർച്ച് 18-നാണ് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
معالي وزير التربية يترأس اجتماعاً موسعاً لمتابعة سير العملية التعليمية والإدارية في ظل الظروف الراهنة
— وزارة التربية (@MOEKUWAIT) March 18, 2026
– استعراض تقارير التوجيه الفني حول الحصص الافتراضية ومستوى التفاعل والالتزام الطلابي
– بحث مستوى التحصيل الدراسي وآليات التقييم المناسبة لضمان جودة مخرجات التعليم
– مناقشة خطط… pic.twitter.com/cxOxgP60Xz
കുവൈറ്റ് വിദ്യാഭ്യാസ മന്ത്രി സയ്യിദ് ജലാൽ അൽ തബ്തബായിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.
മുതിർന്ന ഉദ്യോഗസ്ഥരുമായി ചേർന്ന് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പുരോഗതിയും വിദൂര പഠനവുമായി ബന്ധപ്പെട്ട വികസനങ്ങളും അവലോകനം ചെയ്ത ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ തുടർച്ച ഉറപ്പാക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

