ദുബായ്: ഉം സുഖീം, ജുമെയ്‌റ എന്നിവിടങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ റോബോടാക്സി സേവനങ്ങൾ ആരംഭിച്ചു

featured GCC News

ഉം സുഖീം, ജുമെയ്‌റ എന്നിവിടങ്ങളിൽ ഡ്രൈവറില്ലാത്ത വാഹനങ്ങൾ ഉപയോഗിച്ചുള്ള വാണിജ്യാടിസ്ഥാനത്തിലുള്ള ടാക്സി സേവനങ്ങൾ ആരംഭിച്ചു. 2026 മാർച്ച് 30-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

അപ്പോളോ ഗോ, വിറൈഡ് എന്നിവരുമായി ചേർന്നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഈ റോബോടാക്സി സേവനങ്ങൾ നൽകുന്നത്. യൂബർ ആപ്പ്, അപ്പോളോ ഗോ ആപ്പ് എന്നിവയിലൂടെ ഇത്തരം ടാക്സി സേവനങ്ങൾ ലഭ്യമാണ്.

Source: Dubai Media Office.

ഇത്തരം വാഹനങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള സേവനങ്ങളുടെ ആദ്യ ഘട്ടത്തിൽ 100 ഡ്രൈവറില്ലാത്ത ടാക്സി വാഹനങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. വരും വർഷങ്ങളിൽ പടിപടിയായി ഈ വാഹനങ്ങളുടെ എണ്ണം കൂട്ടുന്നതാണ്.