രാജ്യത്തുടനീളം 2026 ഏപ്രിൽ 6 വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 ഏപ്രിൽ 1-നാണ് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
#المركز_الوطني_للأرصاد #درجات_الحرارة#دولة_الإمارات_العربية_المتحدة #طقس_الإمارات pic.twitter.com/lsYmTemYFv
— المركز الوطني للأرصاد (@ncmuae) April 1, 2026
ഈ അറിയിപ്പ് പ്രകാരം യു എ ഇയിൽ ഏപ്രിൽ 6 വരെ മഴയ്ക്കും, മൂടൽമഞ്ഞിനും സാധ്യതയുണ്ട്. വടക്കൻ മേഖലകൾ, കിഴക്കൻ മേഖലകൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഈ കാലയളവിൽ മഴയ്ക്ക് സാധ്യതയുണ്ട്.
ഈ കാലയളവിൽ ദിനവും പുലർകാലങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ പ്രാദേശിക റോഡുകളിലൂടെ സഞ്ചരിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയുള്ള വടക്ക് പടിഞ്ഞാറൻ കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

