രാജ്യത്ത് മഴയുള്ള അവസരങ്ങളിൽ റോഡിൽ ജാഗ്രത പുലർത്തണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 2026 ഏപ്രിൽ 9-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
For safe driving during rain, we advise following the necessary guidelines.
— Ministry of Interior – Qatar (@MOI_QatarEn) April 9, 2026
Wishing you a safe travel .#MOIQatar pic.twitter.com/bSFWhsNV1Y
മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ അപകടങ്ങൾ തടയുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനമോടിക്കുന്നവർ താഴെ പറയുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്:
- വാഹനം വേഗത കുറച്ച് ഡ്രൈവ് ചെയ്യുക.
- മറ്റു വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കുക. ഓവർടേക്കിങ് ഒഴിവാക്കുക.
- മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതിനുള്ള എല്ലാ സാധ്യതകളും കുറച്ച് കൊണ്ട് വാഹനമോടിക്കുക.
- വൈപ്പറുകൾ പ്രവർത്തിപ്പിക്കുക.
- വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാതിരിക്കാൻ ബ്രേക്കുകൾ ക്രമേണ പ്രയോഗിക്കുക.
- വെള്ളക്കെട്ടുകളിലൂടെ വാഹനമോടിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

