തുറമുഖങ്ങളിലും അതിർത്തികളിലും ട്രക്ക് ഗതാഗതം വേഗത്തിലാക്കുന്നതിനായി ഒമാൻ പുതിയ നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു.
🚛 تنويه بشأن تسهيل دخول وخروج الشاحنات الأجنبية والمحلية، عبر الموانئ العمانية
— وزارة النقل والاتصالات وتقنية المعلومات (@mtcitoman) April 22, 2026
تعلن الوزارة عن إطلاق حزمة من التسهيلات والامتيازات التشغيلية لتنظيم حركة الشاحنات الأجنبية والمحلية وتيسير انسيابية التجارة عبر موانئ سلطنة عمان وذلك من خلال بطاقة العبور الإلكترونية (ePass)
للمزيد… pic.twitter.com/4gJqcyEzoR
2026 ഏപ്രിൽ 22-നാണ് ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഇക്കാര്യം അറിയിച്ചത്.
ഒമാനി തുറമുഖങ്ങൾ വഴി വിദേശ, ആഭ്യന്തര ട്രക്കുകളുടെ എൻട്രി, എക്സിറ്റ് എന്നിവ വേഗത്തിലാക്കുന്നതിനാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. ലോജിസ്റ്റിക് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ചരക്ക് നീക്കം ത്വരിതപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
റോയൽ ഒമാൻ പോലീസ് (ഡയറക്ടറേറ്റ് ജനറൽ ഓഫ് കസ്റ്റംസ്), പബ്ലിക് അതോറിറ്റി ഫോർ സ്പെഷ്യൽ ഇക്കണോമിക് സോൺസ് ആൻഡ് ഫ്രീ സോൺസ് എന്നിവരുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. ഒമാനിലുടനീളമുള്ള ചരക്ക് ഗതാഗത പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും, ഇതിലുള്ള കാലതാമസം കുറയ്ക്കുന്നതിനും, സുതാര്യത വർദ്ധിപ്പിക്കുന്നതിനും ഇത് സഹായകമാകുന്നതാണ്.
പ്രവർത്തന ഷെഡ്യൂളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ട്രക്ക് നീക്കങ്ങൾ ഇലക്ട്രോണിക് രീതിയിൽ ട്രാക്ക് ചെയ്യുന്നതും, ഒമാനി ട്രക്ക് ഡ്രൈവർമാരെ നേരിട്ട് കരാർ ചെയ്യുന്നതിന് ‘OneWB’ ഇലക്ട്രോണിക് ട്രാൻസ്പോർട്ട് ഡോക്യുമെന്റ് സംവിധാനം ഉപയോഗപ്പെടുത്തുന്നതും ഉൾപ്പടെയുള്ള നടപടികൾ ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെക്കുന്നതും, മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതുമായ ട്രക്കുകൾക്കായി ഈ സംവിധനത്തിന് കീഴിൽ ഫാസ്റ്റ്-ട്രാക്ക് ലെയ്നുകൾ അവതരിപ്പിക്കുന്നതാണ്. ഇതിന് പുറമെ എല്ലാ ലോജിസ്റ്റിക് പ്രവർത്തനങ്ങളും ഒരു ഏകീകൃത ഡിജിറ്റൽ ചട്ടക്കൂടിലൂടെ രേഖപ്പെടുത്തുമെന്നും ഇത് മേൽനോട്ടവും ഏകോപനവും മെച്ചപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
തുറമുഖങ്ങളിലേക്കും ലോജിസ്റ്റിക്സ് ഹബ്ബുകളിലേക്കും നീങ്ങുന്നത് എളുപ്പത്തിലാക്കുന്നതിനായി ട്രെയിലർ എക്സ്ചേഞ്ചുകൾ, ട്രക്കുകൾക്കിടയിൽ കണ്ടെയ്നറുകൾ കൈമാറ്റം ചെയ്യൽ, അതിർത്തി ക്രോസിംഗുകളിൽ വലുതും ഭാരമേറിയതുമായ വാഹനങ്ങൾക്കുള്ള വേഗത്തിലുള്ള കര ഗതാഗത പെർമിറ്റുകൾ തുടങ്ങിയ അധിക സൗകര്യ നടപടികളും ഇതിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ചരക്ക് നീക്കവുമായി ബന്ധപ്പെട്ട കാലതാമസം കുറയ്ക്കുന്നതിന് ഫ്ലെക്സിബിൾ ഷെഡ്യൂളിംഗ് അടിസ്ഥാനമാക്കി ആഴ്ചയിലുടനീളം പ്രവർത്തനങ്ങൾ നടത്തുന്നതാണ്.

