എമിറേറ്റിൽ നിന്നുള്ള 2025-ലെ എണ്ണ ഇതര വിദേശ വ്യാപാരം 36 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി അബുദാബി കസ്റ്റംസ് കണക്കുകൾ വ്യക്തമാക്കുന്നു.
.@AbuDhabiCustoms has reported a 36 per cent increase in the emirate’s non-oil foreign trade in 2025, exceeding AED415.4 billion, driven by Abu Dhabi’s expanded commercial activity and strengthened economic partnerships with global markets. pic.twitter.com/DMYmfjNIAF
— مكتب أبوظبي الإعلامي (@ADMediaOffice) April 28, 2026
2024-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോളാണ് എണ്ണ ഇതര വിദേശ വ്യാപാരത്തിൽ വളർച്ച പ്രകടമായിരിക്കുന്നത്. 2026 ഏപ്രിൽ 28-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ഏതാണ്ട് 415.4 ബില്യൺ ദിർഹത്തിന്റെ എണ്ണ ഇതര വിദേശ വ്യാപാരമാണ് അബുദാബി 2025-ൽ നടത്തിയിരിക്കുന്നത്. 2024-ൽ ഇത് 306 ബില്യൺ ദിർഹം ആയിരുന്നു.
വാണിജ്യ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിലൂടെയും ആഗോള വിപണികളുമായുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലൂടെയും നയിക്കപ്പെടുന്ന, ബാഹ്യ വ്യാപാരത്തിൽ അബുദാബിയുടെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെ ഈ വളർച്ച പ്രതിഫലിപ്പിക്കുന്നു.
എണ്ണ ഇതര കയറ്റുമതിയുടെ കാര്യത്തിൽ 2025-ൽ 63 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2025-ൽ 175.4 ബില്യൺ ദിർഹത്തിന്റെ എണ്ണ ഇതര കയറ്റുമതിയാണ് അബുദാബിയിൽ നടന്നത്. 2024-ൽ ഇത് 107.8 ബില്യൺ ദിർഹം ആയിരുന്നു.
എണ്ണ ഇതര ഇറക്കുമതി 2025-ൽ 22 ശതമാനം ഉയർന്ന് 170.4 ബില്യൺ ദിർഹത്തിലെത്തിയിട്ടുണ്ട്. 2024-ൽ ഇത് 140.2 ബില്യൺ ദിർഹം ആയിരുന്നു.
എമിറേറ്റിലേക്ക് ഇറക്കുമതി ചെയ്ത ശേഷം പിന്നീട് പുറത്തേക്ക് കയറ്റുമതി ചെയ്യുന്ന പ്രവർത്തനങ്ങളിൽ 20 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2025-ൽ ഇത് 70 ബില്യൺ ദിർഹം (2024-ൽ 58 ബില്യൺ ദിർഹം) രേഖപ്പെടുത്തി.

