2026 ജൂലൈ ആദ്യ പകുതിയിൽ ഏകദേശം 3 ദശലക്ഷത്തോളം യാത്രികർക്ക് യാത്രാ സേവനങ്ങൾ നൽകാൻ ഒരുങ്ങിയതായി ദുബായ് ഇന്റർനാഷണൽ എയർപോർട്ട് അറിയിച്ചു. 2026 ജൂലൈ 1-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Dubai International (DXB) heads into its summer peak, with around 3 million guests expected to travel through its terminals during the first half of July. Transfer traffic is expected to account for around 50% of total guest traffic, reflecting Dubai’s position as one of the… pic.twitter.com/p0hwHyiN1B
— Dubai Media Office (@DXBMediaOffice) July 1, 2026
വേനൽക്കാലത്തെ യാത്രികരുടെ തിരക്ക് അതിന്റെ പാരമ്യത്തിലെത്തുന്ന ജൂലൈ ആദ്യ പകുതിയിൽ ഏകദേശം 3 ദശലക്ഷം അതിഥികൾ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് ടെർമിനലുകൾ വഴി സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
ഈ യാത്രികരിൽ ഏകദേശം 50 ശതമാനത്തോളം ട്രാൻസിറ്റ് യാത്രികരായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Cover Image: Dubai Media Office.

