ഒമാൻ: ബലിപ്പെരുന്നാൾ മെയ് 27-ന്

GCC News

രാജ്യത്ത് ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി ഒമാൻ മൂൺ സൈറ്റിങ്ങ് കമ്മിറ്റി അറിയിച്ചു. 2026 മെയ് 17-ന് രാത്രിയാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതോടെ ഈ വർഷത്തെ ഈദുൽ അദ്ഹ 2026 മെയ് 27, ബുധനാഴ്ചയായിരിക്കുമെന്ന് ഒമാൻ മൂൺ സൈറ്റിങ്ങ് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

സൗദി അറേബ്യ, യു എ ഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും ബലിപെരുന്നാൾ 2026 മെയ് 27-ന് ആയിരിക്കും.