സൗദി അറേബ്യ: 2026 ജൂൺ 12 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്തിൻറെ വിവിധ മേഖലകളിൽ 2026 ജൂൺ 12, വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം മക്ക, ജസാൻ, അസീർ, അൽ ബാഹ തുടങ്ങിയ മേഖലകളിൽ 2026 ജൂൺ 12, വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.