എമിറേറ്റിലെ റോഡ് ഇന്റർസെക്ഷനുകളിൽ മഞ്ഞ നിറത്തിൽ മാർക്ക് ചെയ്തിരിക്കുന്ന ബോക്സുകളിൽ വാഹനങ്ങൾ നിർത്തരുതെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. 2026 ജൂൺ 8-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#أخبارنا | #شرطة_أبوظبي تدعو إلى الالتزام بعدم الوقوف في الصندوق الأصفر
— شرطة أبوظبي (@ADPoliceHQ) June 8, 2026
حذّرت القيادة العامة لشرطة أبوظبي السائقين من الوقوف بالمركبات داخل الصندوق الأصفر في التقاطعات، مؤكدة أن هذا السلوك يؤدي إلى عرقلة انسيابية الحركة المرورية والتسبب في الازدحامات المرورية، فضلًا عن زيادة… pic.twitter.com/FxSEoWU4Jg
ഇന്റർസെക്ഷനുകളുടെ നടുക്കുള്ള മഞ്ഞ ബോക്സുകളിൽ വാഹനങ്ങൾ നിർത്തുന്നതും, പാർക്ക് ചെയ്യുന്നതും ഒഴിവാക്കണമെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം പ്രവണതകൾ ട്രാഫിക് തടസപ്പെടുത്തുമെന്നും, റോഡിലെ മറ്റുദിശകളിൽ നിന്നുള്ള വാഹനങ്ങൾക്ക് കടന്ന് പോകുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും, ഗതാഗതക്കുരുക്കിനും, ഗുരുതര റോഡപകടങ്ങൾക്കും കാരണമാകുമെന്നും പോലീസ് വ്യക്തമാക്കി.
‘സ്മാർട്ട് റോഡ് സേഫ്റ്റി’ എന്ന പേരിൽ അബുദാബി പോലീസ് നടത്തുന്ന റോഡ് സുരക്ഷാ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഈ അറിയിപ്പ്. മുന്നിലുള്ള റോഡ് പൂർണ്ണമായും വ്യക്തമാകുമ്പോൾ മാത്രമേ ഇത്തരം മഞ്ഞ ബോക്സുകളിൽ പ്രവേശിക്കാവൂ എന്ന് ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് ഡ്രൈവർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്.
എമിറേറ്റിലെ റോഡുകളിൽ കാണുന്ന മഞ്ഞ നിറത്തിൽ മാർക്ക് ചെയ്തിരിക്കുന്ന ബോക്സുകളിൽ വാഹനങ്ങൾ നിർത്തുന്നത് ട്രാഫിക് നിയമലംഘനമാണെന്നും, ഇത്തരം ട്രാഫിക് ലംഘങ്ങൾക്ക് ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി നിയമത്തിലെ ആർട്ടിക്കിൾ 57 പ്രകാരം അഞ്ഞൂറ് ദിർഹം പിഴ ചുമത്തുന്നതാണെന്നും അബുദാബി പോലീസ് കൂട്ടിച്ചേർത്തു.
എമിറേറ്റിലെ ഇന്റർസെക്ഷനുകളിലെ നിരീക്ഷണ കാമറകിലൂടെയും, ട്രാഫിക് പട്രോളിംഗ് സംവിധാനങ്ങളിലൂടെയും ഇത്തരം ലംഘനങ്ങൾ കണ്ടെത്തുന്നതിന് അധികൃതർക്ക് സാധിക്കുന്നതാണ്. ഗതാഗത നിയമങ്ങളും ശരിയായ റോഡ് മര്യാദകളും പാലിക്കുന്നത് ഗതാഗതം മെച്ചപ്പെടുത്താൻ സഹായിക്കുകയും എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതായി പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Cover Image: Abu Dhabi Police.

