നഗരം വൃത്തിയായി സൂക്ഷിക്കുന്നതിനായി പൊതുജനങ്ങളുടെ പിന്തുണ അത്യാവശ്യമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2026 ജൂലൈ 3-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
🌱 كل خطوة إيجابية تصنع فرقًا.
— بلدية مسقط (@M_Municipality) July 3, 2026
ابدأ من أبسطها: ضع النفايات في مكانها الصحيح، وساهم في حماية بيئتك.#بلدية_مسقط#مسقط_مستدامة_مزدهرة#مسقط_بكم_أجمل pic.twitter.com/qL5EEbTWbQ
ഈ അറിയിപ്പ് പ്രകാരം മസ്കറ്റ് നഗരം ശുചിയായി സൂക്ഷിക്കുന്നതിനായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. മാലിന്യം ഉത്തരവാദിത്തത്തോടെ സംസ്കരിക്കണമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
നിയുക്ത ബിന്നുകളിൽ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിലൂടെ ഒമാന്റെ പരിസ്ഥിതി സംരക്ഷണത്തിൽ സജീവമായ പങ്ക് വഹിക്കണമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാലിന്യങ്ങൾ അതിനായി നിർദ്ദേശിച്ചിട്ടുള്ള ഇടങ്ങളിൽ മാത്രം നിക്ഷേപിക്കാനും, പൊതു ഇടങ്ങളിലും മറ്റും മാലിന്യം നിക്ഷേപിക്കുന്നത് ഒഴിവാക്കാനും മസ്‌കറ്റ് മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.
“നിങ്ങളുടെ പരിസ്ഥിതി, നിങ്ങളുടെ ഉത്തരവാദിത്തം” എന്ന മുദ്രാവാക്യത്തോടെ ആരംഭിച്ച പ്രചാരണപരിപാടിയുടെ ഭാഗമായാണ് മുനിസിപ്പാലിറ്റി ഈ അറിയിപ്പ് നൽകിയത്. സുസ്ഥിര മാലിന്യ സംസ്കരണത്തെ പിന്തുണയ്ക്കുന്നതിലും ഭാവി തലമുറകൾക്കായി പരിസ്ഥിതി സംരക്ഷിക്കുന്നതിലും സമൂഹ പങ്കാളിത്തത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതിനാണ് ഈ പ്രചാരണപരിപാടി നടപ്പിലാക്കുന്നത്.
Cover Image: @M_Municipality

