അബുദാബിയിൽ 2026 ഓഗസ്റ്റ് 7 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു. 2026 ഓഗസ്റ്റ് 3-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
The National Center of Meteorology expects Abu Dhabi emirate to experience convective cloud formation (Monday to Friday), with rainfall of different intensities, accompanied by fresh to strong downdraft winds causing blowing dust and sand. A probability of small hail over limited… pic.twitter.com/3vdx9OF20D
— مكتب أبوظبي الإعلامي (@ADMediaOffice) August 3, 2026
ഈ അറിയിപ്പ് പ്രകാരം അബുദാബി എമിറേറ്റിൽ 2026 ഓഗസ്റ്റ് 3, തിങ്കളാഴ്ച മുതൽ ഓഗസ്റ്റ് 7, വെള്ളിയാഴ്ച വരെ സംവഹന മേഘ രൂപീകരണം ഉണ്ടാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി പ്രവചിച്ചിട്ടുണ്ട്. ഇത് മൂലം ഈ കാലയളവിൽ വ്യത്യസ്ത തീവ്രതയിലുള്ള മഴയും, ശക്തമായ കാറ്റും ഉണ്ടാകാനിടയുണ്ട്.
കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും സാധ്യതയുണ്ട്. പരിമിതമായ പ്രദേശങ്ങളിൽ ചെറിയ ആലിപ്പഴ വർഷത്തിന് സാധ്യതയുള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

