സലാലയിൽ നടക്കുന്ന ‘എ നേഷൻസ് മെമ്മറി ഇൻ ദി ലാൻഡ് ഓഫ് ഫ്രാങ്കിൻസെൻസ്’ എന്ന ഡോക്യുമെന്ററി എക്സിബിഷൻ ദോഫാറിലെ ഒമാനി ചരിത്രത്തെ എടുത്തുകാട്ടുന്നു. സലാല വിലായത്തിലെ “റിട്ടേൺ ഓഫ് ദി പാസ്റ്റ്” ഇവന്റ് സൈറ്റിലാണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്.
The documentary exhibition "A Nation's Memory in the Land of Frankincense," held in the Wilayat of Salalah, sees a growing turnout of citizens, residents, and tourists. The exhibition provides an educational experience that evokes milestones of Omani history, presenting them… pic.twitter.com/u0dds5kOop
— Oman News Agency (@ONA_eng) August 3, 2026
നാഷണൽ റെക്കോർഡ്സ് ആൻഡ് ആർക്കൈവ്സ് അതോറിറ്റി (NRAA) സംഘടിപ്പിക്കുന്ന ഈ പ്രദർശനത്തിൽ പൗരന്മാരുടെയും, നിവാസികളുടെയും വിനോദസഞ്ചാരികളുടെയും വലിയ പങ്കാളിത്തം ദൃശ്യമാണ്.
ഒമാനി ചരിത്രത്തിലെ നാഴികക്കല്ലുകൾ എടുത്ത് കാട്ടുന്ന ഈ പ്രദർശനം മികച്ച ഒരു വിദ്യാഭ്യാസ അനുഭവം പ്രദാനം ചെയ്യുന്നു. ഡിജിറ്റൽ പരിവർത്തനം, കൃത്രിമബുദ്ധി സാങ്കേതികവിദ്യകൾ എന്നിവ പ്രമാണ ആധികാരികതയുമായി സമന്വയിപ്പിക്കുന്ന ആധുനിക രീതികളിലൂടെയാണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്.
ഒമാൻ സുൽത്താനേറ്റിന്റെ ചരിത്രവും അതിന്റെ സാംസ്കാരിക പൈതൃകവും രേഖപ്പെടുത്തുന്ന 1200-ലധികം അച്ചടിച്ചതും ഡിജിറ്റൽ രൂപത്തിലുള്ളതുമായ ഡോക്യുമെന്ററി കാഴ്ചവസ്തുക്കൾ ഈ പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നു. ദോഫാർ ഗവർണറേറ്റിന്റെ ചരിത്രം, ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളുമായുള്ള ഒമാനി ബന്ധങ്ങൾ, ഒമാനി-ഗൾഫ് ബന്ധങ്ങൾ തുടങ്ങിയവയിലേക്ക് വെളിച്ചം വീശുന്ന ഈ പ്രദർശനത്തിൽ കൈയെഴുത്തുപ്രതികൾ, നാണയങ്ങൾ, തപാൽ സ്റ്റാമ്പുകൾ, ചരിത്ര ഭൂപടങ്ങൾ, സംവേദനാത്മക ഡിജിറ്റൽ ഉള്ളടക്കം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
Cover Image: Oman News Agency.

