മൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ദോഫാർ ഗവർണറേറ്റിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നത് ലക്ഷ്യമിട്ട് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പ്രചാരണ പരിപാടികൾ ആരംഭിച്ചു. 2026 ഓഗസ്റ്റ് 3-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
The Ministry of Heritage and Tourism officially launches its promotional campaign for the Khareef Dhofar (monsoon) season 2026, under the theme "Dhofar: A Different Experience."https://t.co/PVJjkqBVnd pic.twitter.com/zFQOFik9IY
— Oman News Agency (@ONA_eng) August 3, 2026
‘ദോഫാർ: വ്യത്യസ്തമായ ഒരു അനുഭവം’ എന്ന ആശയത്തിലൂന്നിയാണ് 2026-ലെ ഖരീഫ് സീസണിനായുള്ള പ്രമോഷണൽ കാമ്പയിൻ ഔദ്യോഗികമായി ആരംഭിച്ചിരിക്കുന്നത്. ദോഫാർ ഗവർണറുടെ ഓഫീസ്, ദോഫാർ മുനിസിപ്പാലിറ്റി, മറ്റു വകുപ്പുകൾ എന്നിവരുമായി സഹകരിച്ച് കൊണ്ടാണ് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം ഈ പ്രചാരണ പരിപാടി ആരംഭിച്ചിരിക്കുന്നത്.
ഖരീഫ് ദോഫാർ സീസണിനെ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര സീസണുകളിലൊന്നായും പ്രധാന വേനൽക്കാല ലക്ഷ്യസ്ഥാനങ്ങളിലൊന്നായും ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രചാരണ പരിപാടികൾ. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ, മിതശീതോഷ്ണ കാലാവസ്ഥ, ആധികാരിക സാംസ്കാരിക, വിനോദസഞ്ചാര അനുഭവങ്ങൾ എന്നിവ തേടുന്ന സഞ്ചാരികൾക്ക് മുന്നിൽ ഖരീഫ് ദോഫാർ സീസണിന്റെ സ്ഥാനം എടുത്ത് കാട്ടുന്ന രീതിയിലാണ് ഈ പ്രചാരണ പരിപാടികൾ ഒരുക്കിയിരിക്കുന്നത്.
Cover Image: Oman News Agency.

