രാജ്യത്ത് 2026 ആഗസ്റ്റ് മാസത്തിൽ ശരാശരിയേക്കാൾ ഉയർന്ന താപനില അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
ملخص التوقعات الموسمية لشهر أغسطس الحالي
— الأرصاد العمانية (@OmanMeteorology) August 4, 2026
🌧️ أمطار أقل من المعدل إجمالاََ
🌡️حرارة أعلى من المعدل إجمالاََ pic.twitter.com/14qNCDC4b9
2026 ഓഗസ്റ്റ് 4-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്. കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ സീസണൽ പ്രവചനം അനുസരിച്ച് ഈ ആഗസ്റ്റ് മാസത്തിൽ ഒമാനിൽ ശരാശരിയേക്കാൾ ഉയർന്ന താപനിലയും ശരാശരിയിൽ താഴെയുള്ള മഴയും പ്രതീക്ഷിക്കുന്നു.
ഒമാനിലുടനീളം ഈ മാസം മഴയുടെ ലഭ്യത ശരാശരിയേക്കാൾ താഴെയായിരിക്കും. അതേസമയം രാജ്യവ്യാപകമായി താപനില ശരാശരിയേക്കാൾ കൂടുതലായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

