കഴിഞ്ഞ 12 മാസത്തിനിടയിൽ ഇന്ത്യൻ കമ്പനികളുടെ എണ്ണത്തിൽ 9% വളർച്ച രേഖപ്പെടുത്തിയതായി ദുബായ് മൾട്ടി കമ്മോഡിറ്റീസ് സെന്റർ (DMCC) അറിയിച്ചു. 2026 ഓഗസ്റ്റ് 5-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
DMCC announces that its Indian business community has surpassed 4,080 companies, following the addition of more than 330 Indian businesses over the past 12 months, representing growth of 9% in the past 12 months. India is now DMCC's largest international business community,… pic.twitter.com/3HLnrLBdH9
— Dubai Media Office (@DXBMediaOffice) August 5, 2026
ഒരു വർഷത്തിനിടയിൽ 330-ലധികം ഇന്ത്യൻ ബിസിനസുകൾ കൂടി ചേർന്നതോടെ തങ്ങളുടെ ഇന്ത്യൻ ബിസിനസ് കമ്മ്യൂണിറ്റിയിൽ നിലവിൽ 4080 കമ്പനികളുണ്ടെന്ന് DMCC അറിയിച്ചു.
DMCC-യുടെ ഏറ്റവും വലിയ അന്താരാഷ്ട്ര ബിസിനസ്സ് സമൂഹമാണ് ഇന്ത്യ എന്നും നിലവിലെ അംഗസംഖ്യയുടെ 15% ത്തിലധികം ഇന്ത്യൻ കമ്പനികളാണെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. പൂനെയിലും മുംബൈയിലും നടന്ന DMCC-യുടെ ഏറ്റവും പുതിയ മെയ്ഡ് ഫോർ ട്രേഡ് ലൈവ് റോഡ്ഷോയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
With inputs from WAM.

