ദുബായ്: ഷെയ്ഖ് സായിദ് റോഡ് വീതികൂട്ടൽ പൂർത്തിയാക്കിയതായി RTA

GCC News

ഷെയ്ഖ് സായിദ് റോഡിൽ രണ്ട് കിലോമീറ്റർ നീളത്തിൽ വീതികൂട്ടുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2026 ഓഗസ്റ്റ് 10-നാണ് ദുബായ് RTA ഇക്കാര്യം അറിയിച്ചത്.

ഷെയ്ഖ് സായിദ് റോഡിൽ ബുർജ് ഖലീഫ-ദുബായ് മാൾ മെട്രോ സ്റ്റേഷന് സമീപത്തായി 2 കിലോമീറ്റർ നീളത്തിൽ, അബുദാബിയിൽ നിന്ന് വേൾഡ് ട്രേഡ് സെന്റർ ഇന്റർസെക്ഷനിലേക്ക് പോകുന്ന വാഹനങ്ങൾക്ക് വേണ്ടി ഒരു പുതിയ വരി കൂടി ഉൾപ്പെടുത്തിയാണ് ഈ വീതികൂട്ടൽ നടത്തിയിരിക്കുന്നത്.

ഇതോടെ ഈ മേഖലയിൽ റോഡിലെ ലെയിനുകളുടെ എണ്ണം ആറിൽ നിന്ന് ഏഴായി വർദ്ധിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി റോഡ് ശേഷി 17% വർദ്ധിക്കുന്നതും, തിരക്കേറിയ സമയങ്ങളിൽ യാത്രാ സമയം 10% വരെ കുറയുന്നതുമാണെന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്.