നബിദിനം: ഓഗസ്റ്റ് 28-ന് ദുബായിൽ വാഹന പാർക്കിംഗ് സൗജന്യം

GCC News

നബിദിനവുമായി ബന്ധപ്പെട്ട്, 2026 ഓഗസ്റ്റ് 28, വെള്ളിയാഴ്ച എമിറേറ്റിലെ പൊതു പാർക്കിംഗ് സംവിധാനങ്ങൾ സൗജന്യമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2026 ഓഗസ്റ്റ് 26-നാണ് ദുബായ് RTA ഇക്കാര്യം അറിയിച്ചത്.

ദുബായിലെ ബഹുനില പാർക്കിംഗ് സംവിധാനങ്ങൾ ഒഴികെയുള്ള പാർക്കിംഗ് ഇടങ്ങൾക്ക് ഈ തീരുമാനം ബാധകമാണ്. 2026 ഓഗസ്റ്റ് 29, ശനിയാഴ്ച മുതൽ പാർക്കിംഗ് ഫീസ് തിരികെ ഏർപ്പെടുത്തുന്നതാണ്.

നബിദിനം പ്രമാണിച്ച് 2026 ഓഗസ്റ്റ് 28, വെള്ളിയാഴ്ച യു എ ഇയിലെ പൊതു സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.