2026-ന്റെ ആദ്യ പകുതിയിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB) 31.5 ദശലക്ഷം അതിഥികളെ സ്വാഗതം ചെയ്തു. 2026 ഓഗസ്റ്റ് 26-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Dubai International (DXB) welcomes 31.5 million guests during the first six months of 2026, as airline capacity continued to return and demand strengthened through the second quarter. pic.twitter.com/PYR0jzABIO
— Dubai Media Office (@DXBMediaOffice) August 26, 2026
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രവർത്തന അന്തരീക്ഷങ്ങളിലൊന്നിനാണ് ഈ വർഷം സാക്ഷ്യം വഹിച്ചത്. 2026-ന്റെ ആദ്യ പകുതിയിൽ പ്രാദേശിക വ്യോമാതിർത്തി നിയന്ത്രണങ്ങൾ ഗതാഗതത്തെ കാര്യമായി സ്വാധീനിച്ചിരുന്നു.
എന്നാൽ 2026-ന്റെ രണ്ടാം പാദത്തിൽ വ്യോമയാന സർവീസുകളിലും, അതിഥികളുടെ എണ്ണത്തിലും കാര്യമായ വർദ്ധനവ് രേഖപ്പെടുത്തി. 2026 ഏപ്രിലിൽ കേവലം 3.5 ദശലക്ഷം യാത്രികർ എന്ന സ്ഥിതിയിൽ നിന്ന് 2026 മെയ് മാസത്തിൽ 4.5 ദശലക്ഷമായും 2026 ജൂണിൽ 5 ദശലക്ഷമായും യാത്രികരുടെ എണ്ണം ഉയർന്നു.
2026-ലെ രണ്ടാം പാദത്തിൽ മാത്രം ദുബായ് അന്താരാഷ്ട്ര വിമാനത്താവളം 13 ദശലക്ഷം അതിഥികളെ സ്വാഗതം ചെയ്തിട്ടുണ്ട്. ഇതോടെ 2026-ന്റെ ആദ്യ പകുതിയിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിച്ച യാത്രികരുടെ എണ്ണം 31.5 ദശലക്ഷം രേഖപ്പെടുത്തി.
കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് യാത്രികരുടെ എണ്ണത്തിൽ 31.3 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
WAM

