നബിദിനവുമായി ബന്ധപ്പെട്ട്, 2026 ഓഗസ്റ്റ് 28, വെള്ളിയാഴ്ച എമിറേറ്റിലെ പൊതു പാർക്കിംഗ് സംവിധാനങ്ങൾ സൗജന്യമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2026 ഓഗസ്റ്റ് 26-നാണ് ദുബായ് RTA ഇക്കാര്യം അറിയിച്ചത്.
.
— RTA (@rta_dubai) August 26, 2026
أعلنت #هيئة_الطرق_و_المواصلات في دبي عن مواعيد العمل في جميع خدماتها خلال عطلة المولد النبوي الشريف 1448 الموافق يوم الجمعة 28 أغسطس 2026. وتشمل مراكز إسعاد المتعاملين، ومواقف المركبات الخاضعة للتعرفة، وحافلات المواصلات العامة، ومترو وترام دبي، ووسائل النقل البحري، ومراكز مزودي… pic.twitter.com/ZVZGEUZP7s
ദുബായിലെ ബഹുനില പാർക്കിംഗ് സംവിധാനങ്ങൾ ഒഴികെയുള്ള പാർക്കിംഗ് ഇടങ്ങൾക്ക് ഈ തീരുമാനം ബാധകമാണ്. 2026 ഓഗസ്റ്റ് 29, ശനിയാഴ്ച മുതൽ പാർക്കിംഗ് ഫീസ് തിരികെ ഏർപ്പെടുത്തുന്നതാണ്.
നബിദിനം പ്രമാണിച്ച് 2026 ഓഗസ്റ്റ് 28, വെള്ളിയാഴ്ച യു എ ഇയിലെ പൊതു സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

