ഫുജൈറ-ഖോർഫക്കാൻ റോഡിലെ വേഗപരിധിയിൽ 2026 ഒക്ടോബർ 13 മുതൽ മാറ്റം വരുത്തുന്നു

GCC News

ഫുജൈറ-ഖോർഫക്കാൻ റോഡിലെ വേഗപരിധിയിൽ 2026 ഒക്ടോബർ 13 മുതൽ മാറ്റം വരുത്താൻ തീരുമാനം. 2026 ഒക്ടോബർ 11-നാണ് ഫുജൈറ പോലീസ് ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, 2026 ഒക്ടോബർ 13 മുതൽ ഫുജൈറ-ഖോർഫക്കാൻ റോഡിലെ പരമാവധി വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്റർ എന്ന രീതിയിലേക്ക് കുറയ്ക്കുന്നതാണ്. നേരത്തെ ഇത് മണിക്കൂറിൽ 120 കിലോമീറ്റർ ആയിരുന്നു.

ഊർജ്ജ-അടിസ്ഥാന സൗകര്യ വികസന മന്ത്രാലയവുമായി സഹകരിച്ചാണ് ഫുജൈറ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സ് ഈ മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പുതുക്കിയ വേഗപരിധി കൃത്യമായി പാലിക്കാനും പാതയിലുടനീളമുള്ള ട്രാഫിക് ചിഹ്നങ്ങളും നിർദ്ദേശങ്ങളും അനുസരിക്കാനും റോഡ് ഉപയോഗിക്കുന്നവരോട് അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.