മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്കാരിക വിനോദ വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ആരംഭിച്ചു. 2026 ഒക്ടോബർ 14, ബുധനാഴ്ച വൈകീട്ട് 6 മണിക്കാണ് ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
Global Village will open its doors today for Season 31 at 6pm, welcoming guests to ‘A More Wonderful World’. Running until May 2027, the season 31 features 29 pavilions representing more than 90 cultures, alongside over 3,500 shopping outlets offering products from around the world. Guests can also enjoy more than 250 dining options, 40,000 shows and over 200 attractions, combining familiar experiences with new offerings for all ages.
— Dubai Media Office (@DXBMediaOffice) October 14, 2026
ഉദ്ഘാടനത്തിന്റെ ഭാഗമായി അതിമനോഹരമായ കലാപരിപാടികൾ, വർണ്ണോജ്വലമായ പരേഡ്, 600 ഡ്രോണുകൾ അണിനിരന്ന ഡ്രോൺ ഷോ, തുടങ്ങിയവ അരങ്ങേറി.
90-ലധികം സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 29 പവലിയനുകൾ, 3,500-ലധികം ഷോപ്പിംഗ് ഔട്ട്ലെറ്റുകൾ, റെസ്റ്റോറന്റുകളും കഫേകളും ഫുഡ് കിയോസ്കുകളും ഉൾപ്പെടെ 250-ലധികം ഭക്ഷണശാലകൾ, 200-ലധികം റൈഡുകൾ, ഗെയിമുകൾ, മറ്റ് ആകർഷണങ്ങൾ എന്നിവയ്ക്കൊപ്പം സന്ദർശകർക്ക് പ്രിയപ്പെട്ട പഴയ വിനോദങ്ങളും പുതിയ അനുഭവങ്ങളും ഈ സീസണിൽ ഒരുക്കിയിട്ടുണ്ട്. മുപ്പത്തിയൊന്നാമത് സീസണിന്റെ ഭാഗമായി ഗ്ലോബൽ വില്ലേജിൽ 40,000-ത്തോളം ഷോകൾ അരങ്ങേറുന്നതാണ്.
Cover Image: Dubai Media Office.

