റോഡിലെ അമിതവേഗത, അശ്രദ്ധ എന്നിവ ഒഴിവാക്കാൻ അബുദാബി പോലീസ് ആഹ്വാനം ചെയ്തു

featured GCC News

റോഡപകടങ്ങൾക്കിടയാക്കുന്ന അമിതവേഗത, അശ്രദ്ധ എന്നിവ ഒഴിവാക്കാൻ ഡ്രൈവർമാരോട് അബുദാബി പോലീസ് ആഹ്വാനം ചെയ്തു. 2026 നവംബർ 16-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

ഡ്രൈവ് ചെയ്യുന്നതിനിടയിലുള്ള അമിതവേഗത, വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കാതിരിക്കൽ, റോഡിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന മറ്റു കാര്യങ്ങൾ തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കാൻ അബുദാബി പോലീസ് വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

റോഡ് അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരെ അനുസ്മരിക്കുന്ന ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഒരു പ്രത്യേക അറിയിപ്പിലൂടെയാണ് അബുദാബി പോലീസ് റോഡ് സുരക്ഷാ സംബന്ധമായ ഈ ആഹ്വാനം നടത്തിയത്.

റോഡ് അപകടങ്ങൾ തടയുന്നതിനും ജീവൻ സംരക്ഷിക്കുന്നതിനുമായി, നിശ്ചിത വേഗപരിധി പാലിക്കാനും, ഡ്രൈവിങ്ങിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ ഒഴിവാക്കാനും, വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം നിലനിർത്താനും അബുദാബി പോലീസ് വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.