അബുദാബി: COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ പട്ടികയിൽ മാറ്റം; ഒമാൻ, ബഹ്‌റൈൻ, ഖത്തർ മുതലായ രാജ്യങ്ങളെ ഒഴിവാക്കി

featured GCC News

എമിറേറ്റിലേക്കുള്ള വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ മാറ്റം വരുത്തിയതായി സർക്കാർ ടൂറിസം വെബ്‌പേജായ വിസിറ്റ് അബുദാബി അറിയിച്ചു. 2021 ഫെബ്രുവരി 7, ഞായറാഴ്ച്ചയാണ് ഈ പട്ടിക പുതുക്കിയത്.

ഭൂട്ടാൻ, ഐസ്ലാൻഡ് എന്നീ രാജ്യങ്ങളെ പുതിയതായി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഈ പട്ടികയിൽ ഉണ്ടായിരുന്ന ബഹ്‌റൈൻ, ഫാൽക്ക് ലാൻഡ് ഐലൻഡ്, മാലിദ്വീപ്, ഒമാൻ, ഖത്തർ, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, തായ്‌ലൻഡ് എന്നീ രാജ്യങ്ങളെ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിലവിൽ 12 രാജ്യങ്ങളെയാണ് ഈ പട്ടികയിൽപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് താഴെ പറയുന്ന നിബന്ധനകൾ പാലിച്ച് കൊണ്ട് 10 ദിവസത്തെ ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്.

  • യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR നെഗറ്റീവ് റിസൾട്ട് യാത്രികർ ഹാജരാക്കേണ്ടതാണ്.
  • അബുദാബിയിലെത്തിയ ശേഷം ഇവർക്ക് വിമാനത്താവളത്തിൽ വെച്ച് ഒരു COVID-19 PCR ടെസ്റ്റ് കൂടി നടത്തുന്നതാണ്. ഈ പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്ന, ഗ്രീൻ പട്ടികയിൽ ഉൾപ്പെടുത്തിയ, യാത്രികർക്ക് ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്. (മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.)

അബുദാബി ഗ്രീൻ പട്ടികയിൽപ്പെടുത്തിയിട്ടുള്ള രാജ്യങ്ങൾ:

  • Australia
  • Bhutan
  • Brunei
  • China
  • Greenland
  • Hong Kong (SAR)
  • Iceland
  • Mauritius
  • Mongolia
  • New Zealand
  • Saudi Arabia
  • Singapore

ഗ്രീൻ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക https://visitabudhabi.cn/en/plan-your-trip/covid-safe-travel/permitted-countries എന്ന വിലാസത്തിൽ ലഭ്യമാണ്.