വാഹനമോടിക്കുന്നതിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുക, ഇന്റർനെറ്റ് ഉപയോഗിക്കുക, സമൂഹ മാധ്യമങ്ങളിലെ സന്ദേശങ്ങളിൽ ശ്രദ്ധചെലുത്തുക തുടങ്ങിയ ശീലങ്ങൾ റോഡപകടങ്ങളിലേക്ക് നയിക്കാമെന്നും അധികൃതർ സമൂഹത്തിനെ ഓർമ്മപ്പെടുത്തി.
ഇത്തരം ശീലങ്ങൾ റോഡപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത പതിന്മടങ്ങ് വർധിപ്പിക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി. അതിനാൽ വാഹനങ്ങൾ ഉപയോഗിക്കുന്ന അവസരത്തിൽ റോഡിൽ നിന്ന് ശ്രദ്ധ വ്യതിചലിക്കാൻ ഇടയാക്കുന്ന ശീലങ്ങൾ ഒഴിവാക്കണമെന്ന് പോലീസ് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അശ്രദ്ധമായ ഡ്രൈവിംഗ് ശീലങ്ങൾ റെഡ് സിഗ്നലുകൾ ഉൾപ്പടെയുള്ള സുരക്ഷാ നിർദ്ദേശങ്ങൾ മറികടക്കുന്നതിലേക്ക് നയിക്കുമെന്നും അതീവ ഗുരുതരമായ അപകടങ്ങൾക്ക് ഇത് ഇടയാക്കുമെന്നും പോലീസ് ഡ്രൈവർമാരെ ഓർമ്മപ്പെടുത്തി.
അമിതവേഗം, അശ്രദ്ധ, മൊബൈൽ ഫോണിന്റെ ഉപയോഗം എന്നിങ്ങിനെ മൂന്ന് പ്രധാന കാരണങ്ങളാണ്, നാല്‍ക്കവലകളിലും മറ്റും ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നതിലേക്ക് നയിക്കുന്നതെന്ന് ADP നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
Cover Image: WAM.