ബഹ്‌റൈൻ: അൽ ഫത്തേഹ് ഹൈവേയിൽ ഓഗസ്റ്റ് 26 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

GCC News

അൽ ഫത്തേഹ് ഹൈവേയിൽ 2022 ഓഗസ്റ്റ് 26, വെള്ളിയാഴ്ച മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു. 2022 ഓഗസ്റ്റ് 24-നാണ് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് ഇക്കാര്യം അറിയിച്ചത്.

അൽ ഫത്തേഹ് ഹൈവേയിൽ വടക്ക് ദിശയിൽ ബഹ്‌റൈൻ ബേ ഏരിയ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ബാധകമാകുന്ന രീതിയിൽ ഇടത്ത് വശത്തെ ലെയിനാണ് താത്‌കാലികമായി അടയ്ക്കുന്നത്. മറ്റു രണ്ട് ലെയിനുകളിൽ ഗതാഗതം അനുവദിക്കുന്നതാണ്.

Source: Bahrain Ministry of Works.

2022 ഓഗസ്റ്റ് 26, വെള്ളിയാഴ്ച മുതൽ ഒരാഴ്ച്ചത്തേക്കാണ് ഈ നിയന്ത്രണം. ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയവുമായി ചേർന്നാണ് മിനിസ്ട്രി ഓഫ് വർക്സ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.