പൊടിക്കാറ്റ് അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡിൽ അതീവ ജാഗ്രത പുലർത്താൻ അബുദാബി പോലീസ് ആഹ്വാനം ചെയ്തു

featured UAE

ശക്തമായ കാറ്റും, പൊടിയും അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡിൽ ജാഗ്രത പുലർത്താൻ അബുദാബി പോലീസ് ഡ്രൈവർമാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. 2022 മെയ് 18-ന് രാവിലെയാണ് അബുദാബി പോലീസ് ഈ മുന്നറിയിപ്പ് ആവർത്തിച്ചത്.

സാമാന്യം ശക്തമായ കാറ്റ്, പൊടി എന്നിവ മൂലം റോഡിലെ കാഴ്ച മറയാമെന്നും, അതിനാൽ ഡ്രൈവിംഗിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും പോലീസ് ചൂണ്ടിക്കാട്ടി. വാഹന ഉടമകളുടെ സുരക്ഷ മുൻനിർത്തിയും, റോഡിലെ മറ്റുള്ളവരുടെ സുരക്ഷ മുൻനിർത്തിയും ഇത്തരം സാഹചര്യങ്ങളിൽ റോഡിലെ ശ്രദ്ധ വ്യതിചലിക്കുന്നതിന് കാരണമാകുന്ന വീഡിയോ ദൃശ്യങ്ങൾ പകർത്തുക, ഫോൺ ഉപയോഗിക്കുക തുടങ്ങിയ പ്രവർത്തികൾ ഒഴിവാക്കാൻ പോലീസ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2022 മെയ് 18, ബുധനാഴ്ച രാജ്യത്ത് അന്തരീക്ഷ താപനില ഉയരുന്നതിനും, പൊടിക്കാറ്റിനും സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു.