ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള പുതുക്കിയ യാത്ര മാനദണ്ഡങ്ങൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിപ്പ് പുറത്തിറക്കി

featured GCC News

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് യാത്ര ചെയ്യുന്ന റെസിഡൻസി വിസകളിലുള്ളവർക്ക് ബാധകമാക്കിയിട്ടുള്ള യാത്ര മാനദണ്ഡങ്ങൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് പുതിയ അറിയിപ്പ് പുറത്തിറക്കി. ഇത്തരത്തിൽ യു എ ഇയിലേക്ക് യാത്ര ചെയ്യുന്നവർ കൈവശം കരുതേണ്ട രേഖകൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഈ പുതുക്കിയ അറിയിപ്പിൽ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് യാത്ര ചെയ്യുന്നവർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാകണമെന്ന നിബന്ധന എയർ ഇന്ത്യ എക്സ്പ്രസ്സ് നൽകിയിട്ടില്ല. GDRFA അനുമതിയുള്ള മുഴുവൻ ദുബായ് റെസിഡൻസി വിസകളിലുള്ളവർക്കും വാക്സിൻ സ്റ്റാറ്റസ് പരിശോധിക്കാതെ തന്നെ യാത്രാനുമതി നൽകിയതായി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.

https://twitter.com/FlyWithIX/status/1425772387673395203

ഓഗസ്റ്റ് 12, വ്യാഴാഴ്ച്ച വൈകീട്ടാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ഈ അറിയിപ്പ് നൽകിയത്. https://blog.airindiaexpress.in/india-uae-travel-update/ എന്ന വിലാസത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് പുറത്തിറക്കിയിട്ടുള്ള യാത്രാ നിബന്ധനകൾ ലഭ്യമാണ്.

ഈ അറിയിപ്പ് പ്രകാരം സാധുതയുള്ള യു എ ഇ റെസിഡൻസി വിസകളിലുള്ളവർക്ക് താഴെ പറയുന്ന യാത്രാ രേഖകളുണ്ടെങ്കിൽ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് യാത്രചെയ്യാവുന്നതാണ്:

  • ദുബായ് റെസിഡൻസി വിസകളിലുള്ള, ദുബായിലേക്ക് യാത്ര ചെയ്യുന്നവർ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സിൽ (GDRFA) നിന്ന് ലഭിക്കുന്ന മുൻ‌കൂർ പ്രവേശനാനുമതി (‘Return Permit for Resident outside UAE form’) നേടിയിരിക്കണം. https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitService.aspx എന്ന വിലാസത്തിൽ നിന്ന് ഇതിനായി അപേക്ഷിക്കാവുന്നതാണ്.
  • മറ്റു എമിറേറ്റുകളിലേക്ക് യാത്ര ചെയ്യുന്ന യു എ ഇ റെസിഡൻസി വിസകളിലുള്ളവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്ററ്റി ആൻഡ് സിറ്റിസൺഷിപ്പിൽ നിന്ന് (ICA) ലഭിക്കുന്ന മുൻ‌കൂർ പ്രവേശനാനുമതി (‘Return Permit for Resident outside UAE form’) നേടിയിരിക്കണം. https://smartservices.ica.gov.ae/echannels/web/client/guest/index.html#/registerArrivals എന്ന വിലാസത്തിൽ നിന്ന് ഇതിനായി അപേക്ഷിക്കാവുന്നതാണ്.

ദുബായ് എക്സ്പോ 2020 സംഘാടകർ അനുവദിച്ചിട്ടുള്ള വിസകളിൽ യാത്ര ചെയ്യുന്നവർക്ക് GDRFA അല്ലെങ്കിൽ ICA മുൻ‌കൂർ അനുമതി ആവശ്യമില്ല.

യു എ ഇയിലേക് യാത്ര ചെയ്യുന്ന മുഴുവൻ യാത്രികർക്കും ബാധകമാകുന്ന യാത്രാ നിബന്ധനകൾ:

  • യാത്രികർക്ക് യു എ ഇയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയ PCR പരിശോധനാ നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. ഈ റിസൾട്ട് ICMR അംഗീകൃത ലാബിൽ നിന്നുള്ളതായിരിക്കണം. ഈ PCR റിസൾട്ടിന്റെ ആധികാരിത തെളിയിക്കുന്നതിനായി സർട്ടിഫിക്കറ്റിൽ ഒറിജിനൽ റിപ്പോർട്ടുമായി ബന്ധപ്പെടുത്തിയ QR കോഡ് നിർബന്ധമാണ്. വിമാനം പുറപ്പെടുന്ന സമയത്തിന് മുൻപ് 48 മണിക്കൂറിനിടയിൽ സ്രവം സ്വീകരിച്ചിട്ടുള്ള പരിശോധനാ ഫലങ്ങളാണ് അനുവദിക്കുന്നത്.
  • യാത്ര പുറപ്പെടുന്ന ഇന്ത്യൻ എയർപോർട്ടിൽ വിമാനത്തിലേക്ക് കയറുന്നതിന് മുൻപായി ഒരു COVID-19 റാപിഡ് PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഈ റാപിഡ് PCR ടെസ്റ്റ് വിമാനം പുറപ്പെടുന്ന സമയത്തിന് മുൻപ് 4 മണിക്കൂറിനിടയിൽ നടത്തിയതായിരിക്കണം.
  • യാത്ര പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപ് നടത്തുന്ന റാപിഡ് PCR ടെസ്റ്റ് കണക്കിലെടുത്ത് വിമാന സമയത്തിന് ആറ് മണിക്കൂർ മുൻപായി യാത്രികർ എയർപോർട്ടിൽ നിർബന്ധമായും ഹാജരാകേണ്ടതാണ്. വിമാനം യാത്ര പുറപ്പെടുന്നതിന് 2 മണിക്കൂർ മുൻപ് ഈ റാപിഡ് PCR ടെസ്റ്റ് കൗണ്ടറിൽ നിന്നുള്ള സേവനം നിർത്തുന്നതാണ്.
https://twitter.com/FlyWithIX/status/1425774144914825220

അബുദാബിയിലേക്ക് സഞ്ചരിക്കുന്നവർക്കുള്ള പ്രത്യേക നിബന്ധനകൾ:

  • 12 ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാണ്.
  • കൈകളിൽ ധരിക്കുന്ന ട്രാക്കിങ്ങ് ഉപകരണം നിർബന്ധമാണ്.
  • അബുദാബിയിലെത്തിയ ശേഷം 6, 11 ദിനങ്ങളിൽ PCR പരിശോധന നിർബന്ധമാണ്.

റാസ് അൽ ഖൈമയിലേക്ക് സഞ്ചരിക്കുന്നവർക്കുള്ള പ്രത്യേക നിബന്ധനകൾ:

  • 10 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാണ്.
  • കൈകളിൽ ധരിക്കുന്ന ട്രാക്കിങ്ങ് ഉപകരണം നിർബന്ധമാണ്.
  • റാസ് അൽ ഖൈമയിലെത്തിയ ശേഷം 4, 8 ദിനങ്ങളിൽ PCR പരിശോധന നിർബന്ധമാണ്.