ബഹ്റൈനിൽ 55 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രില്‍ 7-നു അറിയിച്ചു. ഇതോടെ നിലവിൽ രോഗബാധയുള്ളവരുടെ എണ്ണം ബഹ്റൈനിൽ 349 ആയി. രാജ്യത്ത് ഇതുവരെ 458 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
നിലവിൽ 4 പേരുടെ ആരോഗ്യ നിലയിൽ മാത്രമാണ് ആശങ്കയുള്ളതെന്നും 345 പേരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.