ബഹ്‌റൈൻ നാഷണൽ ഡേ: പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി

GCC News

രാജ്യത്തിന്റെ അമ്പത്തൊന്നാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.

2022 ഡിസംബർ 16-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Source: Bahrain News Agency.

500 ഫിൽ‌സ് മൂല്യമുള്ളതാണ് ഈ സ്റ്റാമ്പുകൾ. ഇതോടൊപ്പം രണ്ടര ദിനാർ മൂല്യമുള്ള ഒരു ഫസ്റ്റ് ഡേ സെറ്റും ബഹ്‌റൈൻ പോസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്.

ബഹ്‌റൈൻ പോസ്റ്റ് ശാഖകൾ, പോസ്റ്റൽ മ്യൂസിയം എന്നിവിടങ്ങളിൽ നിന്ന് ഈ സ്റ്റാമ്പുകൾ ലഭ്യമാണ്.

Cover Image: Bahrain News Agency.