യു എ ഇ: COVID-19 PCR ടെസ്റ്റുകളുടെ നിരക്ക് 50 ദിർഹമാക്കി നിജപ്പെടുത്തിയതായി NCEMA

യു എ ഇയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ COVID-19 PCR ടെസ്റ്റുകൾക്ക് ഈടാക്കുന്ന നിരക്ക് 50 ദിർഹമാക്കി നിജപ്പെടുത്തിയതായി നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

ഒമാൻ: സെപ്റ്റംബർ 1 മുതൽ വിമാനത്താവളങ്ങളിലേക്കുള്ള പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനം

2021 സെപ്റ്റംബർ 1, ബുധനാഴ്ച്ച മുതൽ രാജ്യത്തെ വിമാനത്താവളങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ എയർപോർട്ട്സ് വ്യക്തമാക്കി.

Continue Reading

സൗദി: വാക്സിനെടുക്കാത്ത വിദ്യാർത്ഥികളുടെ ഹാജർ; രണ്ടാഴ്ച്ചത്തെ ഇളവ് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത 12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് വാക്സിനെടുക്കുന്നതിനായി രണ്ടാഴ്ച്ചത്തെ അധിക സമയം അനുവദിക്കുമെന്നും, ഇത്തരം വിദ്യാർത്ഥികളെ ഈ കാലയളവിൽ ഹാജരല്ലാത്തവരായി കണക്കാക്കില്ലെന്നും സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: പൊതുമാപ്പ് പദ്ധതിയുടെ കാലാവധി 2021 സെപ്റ്റംബർ 30 വരെ നീട്ടി

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടാൻ അവസരം നൽകുന്ന പദ്ധതിയുടെ കാലാവധി 2021 സെപ്റ്റംബർ 30 വരെ നീട്ടാൻ തീരുമാനിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

അബുദാബി: COVID-19 വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പെടുത്ത് 6 മാസം പൂർത്തിയാക്കിയവർ ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് അറിയിപ്പ്

സിനോഫാം COVID-19 വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പെടുത്ത് 6 മാസം പൂർത്തിയാക്കിയ വ്യക്തികൾ നിർബന്ധമായും ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് കമ്മിറ്റി അറിയിച്ചു.

Continue Reading

ഇന്ത്യ: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് 2021 സെപ്റ്റംബർ 30 വരെ നീട്ടി

അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 സെപ്റ്റംബർ 30 വരെ തുടരാൻ തീരുമാനിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading

യു എ ഇ: ഗോൾഡൻ വിസ അപേക്ഷകൾ ഇപ്പോൾ ICA ആപ്പിലൂടെ നൽകാം

രാജ്യത്ത് ഗോൾഡൻ വിസകൾക്ക് അർഹതയുള്ളവർക്ക്, ഇതിനായുള്ള അപേക്ഷകൾ ഇപ്പോൾ തങ്ങളുടെ ആപ്പിലൂടെ നൽകാമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) വ്യക്തമാക്കി.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാറായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാറായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

അബുദാബി: അൽ ഐനിൽ പുതിയ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ്, വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചതായി SEHA

അൽ ഐനിലെ ആമീറാഹ് മേഖലയിൽ പുതിയ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ്, വാക്സിനേഷൻ സേവനങ്ങൾ നൽകുന്ന കേന്ദ്രം ആരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

യു എ ഇ: ഓഗസ്റ്റ് 30 മുതൽ പുതിയ ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നത് പുനരാരംഭിക്കാൻ തീരുമാനം

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്ന നടപടികൾ 2021 ഓഗസ്റ്റ് 30 മുതൽ പുനരാരംഭിക്കുമെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) വ്യക്തമാക്കി.

Continue Reading