യു എ ഇ: ഓഗസ്റ്റ് 30 മുതൽ പുതിയ ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നത് പുനരാരംഭിക്കാൻ തീരുമാനം

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്ന നടപടികൾ 2021 ഓഗസ്റ്റ് 30 മുതൽ പുനരാരംഭിക്കുമെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) വ്യക്തമാക്കി.

Continue Reading

ഒമാൻ: വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കിംവദന്തികൾ അധികൃതർ തള്ളിക്കളഞ്ഞു

രാജ്യത്ത് COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ വില്പനയ്ക്ക് വെച്ചിരിക്കുന്നതായുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ വ്യക്തമാക്കി.

Continue Reading

സൗദിയിൽ നിന്ന് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളവർക്കാണ് മടങ്ങിയെത്തുന്നതിന് അനുമതി നൽകിയിട്ടുള്ളതെന്ന് ജവാസത്

സൗദിയിലേക്ക് പ്രവേശനവിലക്ക് നിലനിൽക്കുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് (ജവാസത്) വ്യക്തത നൽകിയിട്ടുണ്ട്.

Continue Reading

ഒമാൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ ഏതെല്ലാം?

ഒമാൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ അഹ്‌മദ്‌ ബിൻ മുഹമ്മദ് അൽ സൈദി ഓഗസ്റ്റ് 26-ലെ സുപ്രീം കമ്മിറ്റിയുടെ പത്രസമ്മേളനത്തിൽ വ്യക്തത നൽകി.

Continue Reading

ബഹ്‌റൈൻ: 12 വയസ് വരെ പ്രായമുള്ള യാത്രികരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു

വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന 12 വയസ് വരെ പ്രായമുള്ള യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.

Continue Reading

ഒമാൻ: കര, കടൽ, വ്യോമ അതിർത്തികൾ സെപ്റ്റംബർ 1 മുതൽ തുറക്കാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി

2021 സെപ്റ്റംബർ 1 മുതൽ രാജ്യത്തിന്റെ കര, കടൽ, വ്യോമ അതിർത്തികൾ തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതിന് COVID-19 വാക്സിനേഷൻ നിർബന്ധമാക്കാൻ തീരുമാനം

രാജ്യത്തെ പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതിന് ചുരുങ്ങിയത് ഒരു ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെങ്കിലും എടുത്തിരിക്കണമെന്ന നിബന്ധന ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

നോർക്ക – പ്രവാസി ഭദ്രത പദ്ധതി – പലിശ രഹിത വായ്പയും കുറഞ്ഞ നിരക്കിലെ വായ്പയും

വിദേശങ്ങളിൽ തൊഴിൽ ചെയ്ത് മടങ്ങിയെത്തിയവരും, COVID-19-നെത്തുടർന്ന് നാട്ടിൽ തിരികെയെത്തിയവരും, തിരികെ പോവാൻ കഴിയാത്തവരുമായിട്ടുള്ളവർക്കുള്ള സംരംഭകത്വ പദ്ധതിയായ നോർക്ക – പ്രവാസി ഭദ്രത ഇന്ന് (26.08.2021) വൈകിട്ട് 5.30-ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകൾ ഉദ്ഘാടനം ചെയ്യുകയാണ്.

Continue Reading

സൗദി: സെപ്റ്റംബർ 1 മുതൽ ആഭ്യന്തര വിമാനസർവീസുകളിൽ വാക്സിനെടുത്തവർക്ക് മാത്രമായിരിക്കും സേവനം നൽകുന്നതെന്ന് സൗദിയ

2021 സെപ്റ്റംബർ 1 മുതൽ തങ്ങളുടെ ആഭ്യന്തര വിമാനസർവീസുകളിൽ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള യാത്രികർക്ക് മാത്രമായിരിക്കും യാത്രാ സേവനങ്ങൾ നൽകുന്നതെന്ന് സൗദി അറേബ്യയിലെ വിമാനക്കമ്പനിയായ സൗദിയ അറിയിച്ചു.

Continue Reading

അബുദാബി: ഇലക്ട്രോണിക് റിസ്റ്റ്ബാൻഡ് നീക്കം ചെയ്യുന്ന സേവനം ADNEC-ലേക്ക് മാറ്റിയതായി SEHA

എമിറേറ്റിൽ ക്വാറന്റീനിൽ കഴിയുന്ന യാത്രികരുടെയും, COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവരുടെയും കൈകളിൽ ധരിക്കുന്ന ഇലക്ട്രോണിക് റിസ്റ്റ്ബാൻഡ് നീക്കം ചെയ്യുന്ന സേവനം അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിലേക്ക് (ADNEC) മാറ്റിയതായി SEHA അറിയിച്ചു.

Continue Reading