ഖത്തർ: ദോഹ മെട്രോയുടെ M148 മെട്രോലിങ്ക് റൂട്ട് ദീര്‍ഘിപ്പിക്കുന്നു

Qatar

ദോഹ മെട്രോയുടെ കീഴിലുള്ള M148 മെട്രോലിങ്ക് റൂട്ട് ദീര്‍ഘിപ്പിക്കാൻ തീരുമാനിച്ചതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു. 2023 ഓഗസ്റ്റ് 14-നാണ് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ ഇക്കാര്യം അറിയിച്ചത്.

ഖത്തർ യൂണിവേഴ്സിറ്റി മെട്രോ സ്റ്റേഷനിൽ നിന്നാണ് M148 മെട്രോലിങ്ക് സേവനങ്ങൾ ആരംഭിക്കുന്നത്.

Source: Doha Metro & Lusail Tram.

2023 ഓഗസ്റ്റ് 16 മുതൽ M148 മെട്രോലിങ്ക് റൂട്ട് യൂണിവേഴ്സിറ്റി ഓഫ് ദോഹ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി (UDST) ക്യാമ്പസ് വരെ ദീര്‍ഘിപ്പിക്കുന്നതിനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.