ഖത്തർ: ഓഗസ്റ്റ് 18-ന് ദോഹ മെട്രോ റെഡ് ലൈൻ സേവനങ്ങൾ ബസുകൾ ഉപയോഗിച്ച് നൽകുമെന്ന് അറിയിപ്പ്

GCC News

2023 ഓഗസ്റ്റ് 18-ന് ദോഹ മെട്രോ റെഡ് ലൈനിൽ, മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി. 2023 ഓഗസ്റ്റ് 16-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

ദോഹ മെട്രോയുടെ റെഡ് ലൈനിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണിത്. ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങളാണ് അധികൃതർ അറിയിച്ചിരിക്കുന്നത്:

  • 2022 ഓഗസ്റ്റ് 18, വെള്ളിയാഴ്ച റൂട്ട് 1 (R1) – അൽ വക്ര മുതൽ ലുസൈൽ QNB വരെ വൺവേ, റൂട്ട് 2 (R2) – ലുസൈൽ QNB മുതൽ അൽ വക്ര വരെ വൺവേ, റൂട്ട് 3 (R3) – ഫ്രീസോണിനും HIA-യ്ക്കും ഇടയിലെ ഷട്ടിൽ സർവീസ് എന്നിങ്ങനെ മൂന്ന് റൂട്ടുകളിൽ റെഡ് ലൈൻ മെട്രോ ട്രെയിനിന് പകരമായി ബസുകൾ സർവീസ് നടത്തുന്നതാണ്.
  • റൂട്ട് 1, 2 എന്നിവയിൽ ഓരോ അഞ്ച് മിനിറ്റ് ഇടവേളയിലും ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണ്. റൂട്ട് 3-ൽ ഓരോ 15 മിനിറ്റ് ഇടവേളയിലും ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണ്. ഈ ബസുകൾ റാസ് ബു ഫോണ്ടാസ്, കത്താറ എന്നീ സ്റ്റേഷനുകൾ ഒഴികെയുള്ള എല്ലാ സ്റ്റേഷനുകളിലും നിർത്തുന്നതാണ്.