ദുബായ്: സമ്മർ സ്പേസ് എക്സ്പ്ലോറർ ക്യാമ്പുമായി MBRSC

featured GCC News

കുട്ടികൾക്കായുള്ള സമ്മർ സ്പേസ് എക്സ്പ്ലോറർ ക്യാമ്പ് 2024-ലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ബഹിരാകാശ ശാസ്ത്രത്തിൽ താത്പര്യമുള്ള പതിനൊന്ന് മുതൽ പതിനഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടിയാണ് MBRSC ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഭാവിതലമുറയിൽ ബഹിരാകാശ ശാസ്ത്ര മേഖലയെക്കുറിച്ചുള്ള അഭിരുചി വളർത്തുന്നതിനും, ജിജ്ഞാസ ഉണർത്തുന്നതിനും, സർഗ്ഗവൈഭവം വളർത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ ക്യാമ്പ് നടത്തുന്നത്.

താഴെ പറയുന്ന തീയതികളിലായാണ് MBRSC ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്:

  • ആൺ കുട്ടികൾക്കുള്ള ക്യാമ്പ് – 2024 ഓഗസ്റ്റ് 5 മുതൽ 8 വരെ.
  • പെൺകുട്ടികൾക്കുള്ള ക്യാമ്പ് – 2024 ഓഗസ്റ്റ് 12 മുതൽ 15 വരെ.

ഈ നാല് ദിവസത്തെ ക്യാമ്പിൽ ബഹിരാകാശ ശാസ്ത്രമേഖലയുമായി ബന്ധപ്പെട്ട നിരവധി താത്ത്വികമായതും, പ്രായോഗികമായതുമായ പരിശീലനക്കളരികൾ, പഠന പരിപാടികൾ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്.