മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ: ‘അമേക’ ഹ്യൂമനോയിഡ് റോബോട്ടിന്റെ നവീകരിച്ച പതിപ്പ് അവതരിപ്പിച്ചു

GCC News

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഹ്യൂമനോയിഡ് റോബോട്ടായ അമേകയുടെ ഏറ്റവും നവീകരിച്ച പതിപ്പ് ദുബായിലെ ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിൽ അവതരിപ്പിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മനുഷ്യനെ പോലെയുള്ള അമേകയുടെ ഏറ്റവും നവീകരിച്ച പതിപ്പാണിത്. മ്യൂസിയം സന്ദർശകരുമായി സംവദിക്കുന്നതിന് സാധ്യമാക്കുന്ന അതിനൂതന സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയിട്ടുള്ള പതിപ്പാണിത്.

Source: Dubai Media Office.

ഈ നൂതന സാങ്കേതികവിദ്യകളുള്ള റോബോട്ട് മ്യൂസിയം ഓഫ് ഫ്യൂച്ചറിലെ നിരവധി റോബോട്ടുകളിലൊന്നാണ്. മ്യൂസിയം ഓഫ് ഫ്യൂച്ചറിലെ ‘ടുമോറോ, ടുഡേ’ എന്ന ഫ്ലോറിൽ നിന്ന് സന്ദർശകർക്ക് ഈ റോബോട്ടുമായി സംവദിക്കാവുന്നതാണ്.

കൂടുതൽ തൻമയത്വത്തോടെയുള്ള മുഖഭാവങ്ങൾ, മനുഷ്യനോട് സമാനമായ പെരുമാറ്റരീതികൾ, കൂടുതൽ കൃത്യതയോടെയുള്ള ചലനങ്ങൾ എന്നിവ ഈ റോബോട്ടിന്റെ സവിശേഷതകളാണ്. അറബിക്, ചൈനീസ്, ഇംഗ്ലീഷ്, ഹിന്ദി, സ്പാനിഷ്, റഷ്യൻ തുടങ്ങിയ ഭാഷകളിൽ അമേക സംവദിക്കുന്നതാണ്.