അൽ സഫ സ്ട്രീറ്റ് നവീകരണം സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിപ്പ് നൽകി. 2025 ജൂൺ 29-നാണ് RTA ഇതാ സംബന്ധിച്ച അറിയിപ്പ് നൽകിയത്.
Dubai’s Roads and Transport Authority announces Al Safa Street Improvement Project. The scope of this project extends from the junction of Al Safa Street with Sheikh Zayed Road to the junction with Al Wasl Street, spanning 1,500 metres. It is designed to keep pace with Dubai’s… pic.twitter.com/tDAYoEiZEM
— Dubai Media Office (@DXBMediaOffice) June 29, 2025
ഇതുമായി ബന്ധപ്പെട്ട് അൽ സഫ സ്ട്രീറ്റ് ഇമ്പ്രൂവ്മെന്റ് പ്രോജക്റ്റ് എന്ന ഒരു പദ്ധതി RTA പ്രഖ്യാപിച്ചിട്ടുണ്ട്. അൽ സഫ സ്ട്രീറ്റ്, ഷെയ്ഖ് സായിദ് റോഡ് എന്നിവയുടെ ജങ്ഷൻ മുതൽ അൽ സഫ സ്ട്രീറ്റ്, അൽ വാസിൽ സ്ട്രീറ്റ് എന്നിവയുടെ ജങ്ഷൻ വരെയുള്ള മേഖലയിലാണ് ഇതിന്റെ ഭാഗമായി വികസനപ്രവർത്തനങ്ങൾ നടത്തുന്നത്.
ഏതാണ്ട് 1500 മീറ്റർ നീളത്തിലാണ് ഈ പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നത്. ഈ പദ്ധതിയുടെ ഭാഗമായി ആകെ 3120 മീറ്റർ നീളത്തിലുള്ള രണ്ട് പാലങ്ങൾ, രണ്ട് ടണലുകൾ എന്നിവ നിർമ്മിക്കുന്നതാണ്.
ഇതോടൊപ്പം മേഖലയിലെ റോഡ് വീതി കൂട്ടുകയും, ഇന്റർസെക്ഷനുകൾ, ട്രാഫിക് സിഗ്നൽ സംവിധാനങ്ങൾ എന്നിവ നവീകരിക്കുകയും ചെയ്യുന്നതാണ്. നിർമ്മാണം പൂർത്തിയാകുന്നതോടെ അൽ സഫ സ്ട്രീറ്റിലൂടെ സഞ്ചരിക്കുന്നതിനുള്ള സമയം നിലവിലെ 12 മിനിറ്റിൽ നിന്ന് കേവലം 3 മിനിറ്റാക്കി ചുരുക്കുന്നതിന് സാധിക്കുന്നതാണ്.
നവീകരണം പൂർത്തിയാകുന്നതോടെ ഈ റോഡിലൂടെ മണിക്കൂറിൽ ഇരുവശത്തേക്കും 12000 വാഹനങ്ങൾക്ക് (നിലവിൽ മണിക്കൂറിൽ 6000 വാഹനങ്ങൾ) സഞ്ചരിക്കാനാകുമെന്ന് RTA അറിയിച്ചിട്ടുണ്ട്.

