2025-ലെ ഈദുൽ അദ്ഹ അവധിയുമായി ബന്ധപ്പെട്ട് വിവിധ പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി. 2025 ജൂൺ 2-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#RTA has announced the service hours for all services during the Eid Al Adha holiday for the year 1446H (2025). The timings apply to Customer Happiness Centres, paid parking zones, public buses, Dubai Metro and Tram, marine transport services, and technical testing centres.
— RTA (@rta_dubai) June 2, 2025
To… pic.twitter.com/YxJRHtaaGw
RTA നൽകുന്ന സേവനങ്ങളായ മെട്രോ, ട്രാം, കസ്റ്റമർ കെയർ സെന്ററുകൾ, വാഹന പരിശോധനാ കേന്ദ്രങ്ങൾ, പാർക്കിങ്ങ് സംവിധാനങ്ങൾ മുതലായവയുടെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധി ദിനങ്ങളിലെ സമയക്രമങ്ങളിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ ഈ അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും
RTA-യുടെ വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ (2025 ജൂൺ 5 മുതൽ ജൂൺ 7 വരെ) പ്രവർത്തിക്കുന്നതല്ല. ഉം രമൂൽ, ദെയ്‌റ, അൽ ബർഷ, എന്നിവിടങ്ങളിലും, RTA ഹെഡ് ഓഫീസിലും പ്രവർത്തിക്കുന്ന RTA-യുടെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ 24 മണിക്കൂറും സേവനങ്ങൾ നൽകുന്നതാണ്.
മെട്രോ സമയങ്ങൾ
റെഡ് ലൈൻ
- ജൂൺ 4 മുതൽ ജൂൺ 7 വരെ – രാവിലെ 5 മുതൽ രാത്രി 1 മണി വരെ.
ഗ്രീൻ ലൈൻ
- ജൂൺ 4 മുതൽ ജൂൺ 7 വരെ – രാവിലെ 5 മുതൽ രാത്രി 1 മണി വരെ.
ട്രാം സമയങ്ങൾ
- ജൂൺ 4 മുതൽ ജൂൺ 7 വരെ – രാവിലെ 6 മുതൽ രാത്രി 1 മണി വരെ.
വാഹന പാർക്കിങ്ങ്
ദുബായിലെ ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെയുള്ള എല്ലാ പൊതു പാർക്കിംഗ് ഇടങ്ങളിലും 2025 ജൂൺ 5, വ്യാഴാഴ്ച മുതൽ ജൂൺ 8, ഞായറാഴ്ച വരെ വാഹന പാർക്കിംഗ് സൗജന്യമായിരിക്കും.